Dec 30, 2010

ഓര്‍മയുടെ പാടത്തെ വിടരാത്ത പുഷ്പ്പം

            
                  ചിന്തയുടെ  കടിഞ്ഞാണ്‍ എത്ര കെട്ടിയിട്ടും നില്കുന്നില്ല, വീണ്ടും വീണ്ടും പൊട്ടുന്നു.ഒന്നു അഴ്ഞ്ഞു കിട്ടിയാല്‍ അവന്‍ നേരെ പോകുന്നത്  ഭൂത കാലത്തിലേക്കാണ്‍  .അവിടെ പഴുത്ത് കിടക്കുന്ന ഒരുപാട് ഒര്‍മകളുണ്ട്,വിരിഞ്ഞതും വിരിയാത്തതുമായ നിരവധി സ്വപ്നങ്ങളും.ഏകാന്തതയുടെ കഴിപ്പ്‌ നീര്‍ എന്നില്‍ ഉറപൊട്ടുമ്പോള്‍  ഞാന്‍ അവിടേക്ക് പോകും,എന്റെ ഓര്‍മകളും സ്വപ്നങ്ങളും സ്വര്‍ണ  വേലികൊണ്ട് കെട്ടിവെച്ച ഭൂത കാലത്തെ ആ പാടത്തിലേക്ക്.

ഇടക്കിടെ അവിടേക്ക് പോയ്കൊണ്ടിരുന്നാല്‍ അതിലെ ഓര്‍മ കായകള്‍ ചീനുപോകുമെന്നും,സ്വപ്നപൂക്കള്‍  വടിപോകുമെന്നും ഞാന്‍ ഭയന്നു.

അതുകൊണ്ട് തന്നെ ചിന്തയെ ഞാന്‍ കടിഞ്ഞാണ്‍ ഇട്ടു വച്ചിരിക്കുകയാണ്  .
            
                ചിന്തയുടെ കയത്തില്‍ നിന്നും രക്ഷനേടാന്‍ വര്‍ത്തമാന കാലത്തെ സംഭവ വികാസങ്ങളിലേക്ക്  ഞാന്‍ ക്ലിക്ക് ചെയ്തു,'face book' ലെ 'most recent ' ലിങ്കില്‍.ഒരുപാട് 'hai' കള്‍, ഫോട്ടോകള്‍ ചിന്തിപ്പിക്കുന്നതും  ചിരിപ്പിക്കുന്നതുമായ നിരവധി വീഡിയോകള്‍ ,എല്ലാം പതിവ് പോലെ തന്നെ.എന്റെ വിക്രതിയായ ഒരു കൂടുകാരന്റെ 'status' ന്  കമന്റ്‌  ചെയ്യുന്നതിനിടയില്‍ മുകളിലെ 'friend request' ടാബില്‍ ചുവപ്പ് തെളിഞ്ഞു കൂടെ 1 എന്ന അക്കവും,അതും ഒരു പുതുമ ആയിരുന്നില്ല എങ്കിലും ആകാംഷയ്ക്ക്  ഇടം കൊടുക്കാതെ ഞാന്‍ അതു എടുത്തു നോക്കി.'shabeena razik',ഇതാരപ്പാ ഇത്..!!?...,പ്രൊഫൈല്‍ ഫോട്ടോയില്‍ ഒരുകൊച്ചു ആണ്‍ കുട്ടിയുടെ ചിത്രം!!.
              
               'friend request' അപ്പോള്‍ തന്നെ confirm ചെയ്തു!!,ടൈപ്പ് ചെയ്തു പാതിക്കുവെച്ച കമെന്റ്  പൂര്ത്തിയാക്കപോലും ചെയ്യാതെ ഞാന്‍ അവളുടെ പ്രൊഫൈലില്‍ കയറി,'studied at chmks' അതു മാത്രമായിരുന്നു അവളുടെ 'info' പേജില്‍ അവളിലേക്കുള്ള ഒരു ഹിന്റ്.
            
                'chmks' ല്‍ രണ്ടു സബീനമാര്‍ എന്റെ കൂടെ പഠിച്ചിരുന്നു.അതില്‍ ഒന്നു ഞാന്‍ നേരത്തെ പറഞ്ഞ എന്റെ ഓര്‍മയുടെ പാടത്തെ വിടരാത്ത ഒരു പുഷ്പ്പമായിരുന്നു,എന്റെ ചിന്തകളെ കടിഞ്ഞാണ് പൊട്ടിക്കാന്‍ ഇടയ്ക്കിടെ പ്രകോഭിപ്പിക്കുന്ന,അവയെ ഓര്‍മയുടെ പുല്‍മേടുകളില്‍ മേയ്ച്ചു നടത്താറുള്ള എന്റെ പ്രിയ കൂട്ടുകാരി,എന്റെ'..............'.
അവളാണോ ഇത് ??.
            
               അവളുടെ പ്രൊഫൈലിലെ  ഫോട്ടോകളിലൂടെ ഞാന്‍ ഒരു ശയന പ്രതക്ഷിണം നടത്തി, നോ രക്ഷ.... ,എല്ലാം അവളുടെ കുട്ടിയുടെ ഫോട്ടോകളായിരുന്നു.പക്ഷെ അതിനിടയില്‍ ആ കൊച്ചു മോന്റെ ഒരു ക്ലോസപ്പ് ചിത്രം എന്റെ കണ്ണിലുടക്കി,അതെ ഇതവള്‍ തന്നെ.കുട്ടിക്ക് അവളുടെ അതേ മുഖ ച്ചായ ,എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച അവളുടെ വെള്ളാരം കണ്ണുകള്‍ ആ ഫോട്ടോയിലും തിളങ്ങുന്നു.
            
               'wall' പേജില്‍ ഒരു 'hai' അടിക്കാം ഇന്ന് വെച്ചപ്പോള്‍ ചാറ്റ് ലിസ്റ്റില്‍ പച്ച ബട്ടണില്‍ അതാ കിടക്കുന്നു 'sabeena razik'.സംശയം ഇപ്പോള്‍ തന്നെ തീര്‍ത്തേക്കാം ഇല്ലെങ്കില്‍ ഇന്നിനി ഒരുകാര്യവും നടക്കില്ല,
"sabeena..!!??".ഞാന്‍ ഒരു ചോദ്യമെറിഞ്ഞു.
"മനസിലായില്ലേ..?".മറു ചോദ്യം ഉടനെ വന്നു.
"നമ്മുടെ ബാച്ചില്‍ നിന്നും ആദ്യം കല്യാണം കഴിഞ്ഞു പോയ കുട്ടിയാണോ...?".
 അവളിലേക്ക് എത്താന്‍ ഇതാണ് നല്ല ചോദ്യമെന്ന് എനിക്കു തോന്നി.
"അതേ, നിനക്ക് പെട്ടെന്ന് മനസിലായല്ലോ..!"
"OMG what a surprise, എവിടെയാ ഇപ്പോള്‍..?,സുഗാണോ..?"
  ഞാന്‍ എന്റെ  'Excitement' മറച്ചു വെച്ചില്ല.
"സുഖം,ഇപ്പോള്‍ കുവൈത്തില്‍ ഉണ്ട് ,നിനക്ക് സുഗാണോ..?"
"ഹ്മ്മ് ,സുഖം ."
  ചാറ്റിങ് നീണ്ടു പോയി,ഇടയ്ക്കിടെ ചിരിച്ചു,ചിലപ്പോയൊക്കെ നീണ്ട മൌനം,നെടുവീര്‍പ്പുകള്‍ .           
            
                മനസിന്റെ മൂലയില്‍ എവിടെയോ പൊടിപിടിച്ചു കിടന്നിരുന്ന ഓര്‍മയുടെ പുസ്തകങ്ങള്‍ ഞങ്ങള്‍ പൊടി തട്ടി എടുക്കുകയായിരുന്നു,അതില്‍ പലതും 'question(?)' മാര്‍ക്കോടെ ചാറ്റിങ് പേജില്‍  തെളിഞ്ഞു കൊണ്ടിരുന്നു.
"എന്നെ അവസാനമായി കണ്ടത് ഓര്‍മയുണ്ടോ ..?".
"ഒരു എക്സാം ഹാളില്‍ വന്നു കല്യാണം പറഞ്ഞു  പോയ നിന്റെ മുഖം ഇന്നും ഞാന്‍ മറന്നിട്ടില്ല",ഞാന്‍   മറുപടി കൊടുത്തു.
            
               ചാറ്റിങ് ഗൌരവമായിട്ടാണ് മുന്നോട്ട് പോകുന്നത് എന്നു തോന്നിയപ്പോള്‍ ഒരു തമാശയ്ക്ക് ഞാന്‍ ഇങ്ങനെ എഴുതി,
"അത്യാവശ്യം 'ബോറടിക്കാന്‍' തോന്നാറുണ്ടെങ്കില്‍ ഈ ബ്ലോഗില്‍ കയറി നോക്കിക്കോളു,www.kovvas.blogspot.com"
കുറച്ചുനേരം മൌനം....
"നീ എഴുതാനും തുടങ്ങിയോ..?".അടുത്ത ചോദ്യമെത്തി.
"തുടങ്ങിയിട്ട കുറച്ചായി,നിനക്ക് എഴുതിയ പ്രണയ ലേഘനം ക്ലാസിലെ എല്ലാരും മാറി മാറി വായിച്ചത്    ഓര്‍മ്മയുണ്ടോ..??".ആ ചോദ്യം ചിലതൊക്കേ അവളില്‍ നിന്നും അറിയാനുള്ള ഒരു സൂത്രമായിരുന്നു.
"ഹി ഹി ഹി ",മനോഹരമായ ഒരു ചിരി സമ്മാനിച്ച് അവള്‍ എന്റെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി.
        
  വീണ്ടും സ്വല്‍പനേരം മൌനം,അവള്‍ ബ്ലോഗ്‌ വായിക്കുകയാണെന്ന് ഞാന്‍ ഊഹിച്ചു.


"കൊള്ളാം,സൂപ്പറായിട്ടുണ്ട്,നല്ല ഭാവന".അവള്‍ എന്നെ ആഹ്ങ്കാരിയാക്കാനുള്ള പ്ലനാണെന്ന് തോന്നുന്നു..!!. 
"എന്നെ കുറിച്ചു എഴുതുമോ?,എന്നിട്ട് മെയില്‍ അയക്കാമോ?".പാവം,ഞാന്‍ ഒരു എഴുത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചെന്നു തോന്നുന്നു,അതല്ലെങ്കില്‍ എന്നില്‍ നിന്നും അവളെ അറിയാനുള്ള ആഗ്രഹമാവാം...?
"ഞാന്‍ അതില്‍ എഴുതിയിട്ടുണ്ടല്ലോ നിന്നെ കുറിച്ച്,ആ നാലാമത്തെ പോസ്റ്റ്‌  'എന്റെ നൌകയുടെ പായമരം' ."
സത്യമായിരുന്നു ,വെള്ളാരം കണ്ണുകളും നുണ കുഴ്കളുമുള്ള ആ സുന്തരി,'എന്റെ നൌകയുടെ പായമരം',അത് അവള്‍ തന്നെയായിരുന്നു.
"അതു ഞാനാണോ..!!".അവളുടെ ചോദ്യത്തില്‍ അതിശയം കലര്‍ന്നിരുന്നു.
"മുന്നില്‍ കിണര്‍ ഉണ്ടായിരുന്നത് നമ്മുടെ കോളേജില്‍ അല്ലെ ?,അവിടെ ഞാന്‍ ഇഷ്ട്ടപെട്ടത് നിന്നെ മാത്രമായിരുന്നില്ലെ?"
കുറച്ചു നേരത്തേക്ക് മറുപടി ഒന്നും വന്നില്ല,മൌനത്തിന്‍ ഭംഗം വരുത്തി ഞാന്‍ ചോദിച്ചു 
"പോയോ?".
"ഇല്ല വായിക്കുവാ..",മറുപടി ഉടനെ വന്നു.   
കൂടുതല്‍ ബോറടിപ്പികേണ്ട എന്നു കരുതി,
"ബൈ,ബൈ,പിന്നെ കാണാം"എന്നു പറഞ്ഞു ഞാന്‍ പതുക്കെ വലിഞ്ഞു.
"ok,bye bye," അവളും പറഞ്ഞു.
  പക്ഷെ ഇതു മൂന്നാമത്തെ തവണയായിരുന്നു ഞങ്ങള്‍ ബൈ ബൈ പറഞ്ഞു പിരിയുന്നത് ,എന്തെങ്കിലും ചോദ്യവുമായി അവള്‍ വീണ്ടും വരും.
          പ്രതീക്ഷ തെറ്റിയില്ല,


"സുബി ,സൂപ്പര്‍...,നന്നായി എഴുതി,ആ പായമരം ഞാനാണോ..!?"
വീണ്ടും മൌനം,
"നീ രൂമിലാണോ ?",ആ ചോദ്യത്തിന്റെ അര്‍ത്ഥം എന്താണാവോ..?
"ഹ്മ് മ് മ് ,അതെ എന്താ..?",ഞാന്‍ ചോദിച്ചു.
"നിനക്ക് എന്നോട് ദേഷ്യമാണോ..?,ഞാന്‍ ഒരുപാട് വേദനിപ്പിച്ചിരുന്നു അല്ലെ...?,"
"ബൈ".
            
               ചിന്തകള്‍ക്ക് അത്തായത്തിന്‍ വലിയൊരു ചോദ്യവും എറിഞ്ഞു കൊടുത്തിട്ട് അവള്‍ ഓഫ് ലൈന്‍ ആയി .
'എന്നെ അവള്‍ വേദനിപ്പിച്ചിരുന്നുവോ'...?'????
            
               സമയം 11 ആയിരുന്നു സിസ്റ്റം ഓഫ് ചെയ്ത് ഞാന്‍ കിടന്നു , ഉറക്കം വരുന്നില്ല.
ഞാന്‍ ഇപ്പോള്‍ എന്റെ 'ഓര്‍മയുടെ പാടത്ത് ' കാറ്റ് ഏറ്റു കിക്കുകയാണ് ആ വിടരാത്ത പുഷ്പ്പവും നോക്കി.

  
               ഒരിക്കല്‍ പ്രണയിച്ച പെണ്ണിനെ പിന്നീട് ഫ്രണ്ട് ആയി കാണാന്‍ കഴിയില്ലെന്ന്  ആരൊക്കെയോ പറഞ്ഞത്  ഞാനും വിശ്വസിച്ചിരുന്നു,
പക്ഷെ ഇപ്പോള്‍ തോണുന്നു അത് തെറ്റാണെന്ന് ,കാരണം സബീന ഇപ്പോള്‍ എന്റെ നല്ല കൂട്ടുകാരിയാണ്‌,ഒരു 'ഫേസ് ബുക്ക്‌ ഫ്രണ്ട്'.   

11 comments:

  1. ഗൌരവമായ ചര്‍ച്ചകള്‍ക്ക് ഇടം കൊടുക്കാത്ത 22 കാരന്റെ ജീവിതത്തിലെ ചെറിയൊരു അനുഭവം,ഒപ്പം ലോലമായ ചിന്തകളും.
    അഭിപ്രായങ്ങളും തെറ്റ് കുറ്റങ്ങളും അറിയിക്കുമല്ലോ...?

    ReplyDelete
  2. നല്ലൊരു സുഹൃത്തായി ഇപ്പോഴും ഉണ്ട് എന്നത് രസകരമായ കാര്യമല്ലേ. പഴയ കാര്യങ്ങള്‍ പറഞ്ഞു ചിരിക്കുകയെങ്കിലും ചെയ്യാലോ.
    നല്ല ഭംഗിയായി പറഞ്ഞു ട്ടോ ഈ ഓര്‍മ്മകുറിപ്പ്.
    സന്തോഷവും ഐശ്വര്യവും നിറഞ്ഞൊരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  3. "ഒരിക്കല്‍ പ്രണയിച്ച പെണ്ണിനെ പിന്നീട് ഫ്രണ്ട് ആയി കാണാന്‍ കഴിയില്ലെന്ന് ആരൊക്കെയോ പറഞ്ഞത് ഞാനും വിശ്വസിച്ചിരുന്നു,
    പക്ഷെ ഇപ്പോള്‍ തോണുന്നു അത് തെറ്റാണെന്ന് "

    ഇതിനോട് ഞാന്‍ യോജിക്കില്ല സുഹൃത്തേ.. ഇത് പോലൊരു ചാറ്റ് സെഷനിലൂടെ പണ്ടൊരിക്കല്‍ കടന്നു പോയിട്ടും, "നിനക്ക് എന്നോട് ദേഷ്യമാണോ..?,ഞാന്‍ ഒരുപാട് വേദനിപ്പിച്ചിരുന്നു അല്ലെ...?," എന്ന ചോദ്യം അവള്‍ എന്നോട് ചോദിച്ചിട്ടും, നല്ല ഫ്രണ്ട് ആയി തുടരാം എന്ന് വാക്ക് കൊടുത്തിട്ടും, അതിനു വേണ്ടി ശ്രമിച്ചിട്ടും.... ഒന്നും നടന്നില്ല.
    മധുരിക്കുന്ന/കയ്ക്കുന്ന ഓര്‍മകളിലൂടെ ഒരു നിമിഷം കൊണ്ട് പോയതിനു നന്ദി.

    ReplyDelete
  4. @ചെറുവാടി:ഒരുപാട് നന്ദി,അഭിപ്രായങളുമയി വീണ്ടും എത്തുമെന്നു പ്രതീക്ഷിക്കുന്നു.

    @അംജിത്:എന്ത് കൊണ്ടോ എനിക്ക് അങ്ങിനെ തോന്നി,ചിലപ്പോള്‍ പ്രയകുറവ് കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ആവാം.
    ങാ..,അനുഭവങ്ങള്‍ പഠിപ്പിക്കുമായിരിക്കും.....
    ഇതുവഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
    വീണ്ടും വരുമല്ലോ?.

    ReplyDelete
  5. നല്ല എഴുത്ത് അഭിനന്ദനങ്ങള്‍

    പുതുവത്സരാശംസകള്‍

    ReplyDelete
  6. സുഹൃത്തേ

    ഞാന്‍ ആദ്യമായാണിവിടെ..
    പോസ്റ്റ് വായിച്ചു...ചിലവരികളില്‍ തന്റെ സ്ഥാനത്ത് ഞാനായിരുന്നോ എന്ന് തോന്നിപ്പോയി...നന്നായി എഴുതി..
    ചിലയിടങ്ങളില്‍ അക്ഷരത്തെറ്റുകള്‍ ഉണ്ട്..ശ്രദ്ധിക്കുമല്ലോ...?

    വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കി കൂടെ...?

    ReplyDelete
  7. @ഹംസ:ഒരുപാട് നന്ദി,താങ്കള്‍ക്കും കുടുംബത്തിനും എന്റെ പുതുവത്സരാശംസകള്‍.

    @റിയാസ് (മിഴിനീര്‍ത്തുള്ളി):വന്നതില്‍ ഒരുപാട് സന്തോഷം,
    തെറ്റുകള്‍ കുറയ്ക്കാന്‍ പരമാവതി ശ്രമിക്കുന്നുണ്ട്.

    ReplyDelete
  8. 'ബൈ ദ ബൈ ,ആ സബിയെ പിന്നെ കണ്ടുവോ ..?'
    -അനോണി മാഷ് .

    നന്നായി സുബി .
    അഭിനന്ദനങ്ങള്‍ ...

    ReplyDelete
  9. @അനോണി മാഷ്:ഇല്ല കണ്ടില്ല,ആള്‍ കൂട്ടങ്ങള്‍ക്കിടയില്‍ ഞാന്‍ ഇന്നും തിരയുന്നുണ്ട് ഒരു പൂച്ച കണ്ണിയെ.
    @jayarajmurukkumpuzha:ഒരുപാട് നന്ദി,വീണ്ടും വരുമല്ലോ?

    ReplyDelete
  10. :)അഭിനന്ദനങ്ങള്‍

    ReplyDelete