Dec 3, 2010

എന്‍റെ നൌകയുടെ പായമരം.....

         സീനിയര്‍ ബോയ്സ് ഉണ്ടാക്കുന്ന കൃത്രിമ തിരക്കിനിടയിലൂടെ പണിപെട്ട് കോളേജിന്റെ കോവണി ഇറങ്ങവേ,അറിയാതെ എന്‍റെ നോട്ടം പതിഞ്ഞത് നിന്റെ  കണ്ണുകളിലായിരുന്നു,                                                                                                                                 നട്ടുച്ചയ്ക്ക് സൂരിയനെ നോക്കിയവന്റെ കണ്ണുകള്‍ മഞ്ഞളികുന്നത് പോലെ എന്റെ  കണ്ണുകളും മഞ്ഞളിച്ചു,എവിടെ നോക്കിയാലും നിന്റെ കണ്ണുകളുടെ ശോഭ മാത്രം, 
          ആ സുന്ദര നയനങ്ങള്‍ പ്രതിഷ്ടിക്കാന്‍ ഭാഗ്യം ലഭിച്ച തിരുമുഖം ആരുടെതെന്ന് അറിയാന്‍ മനസ്സ് വല്ലാതെ വെമ്പല്‍ കൊണ്ടു.
അന്നു വൈകുന്നേരം ആദ്യമായ് ആ റോസാ പൂവ് ഞാന്‍ കണ്ടു,
          ഇരട്ട രത്നങ്ങളുടെ ശോഭയില്‍ പൂര്‍ണ ചന്ദ്രന്റെ പ്രതിബിംബം വാങ്ങിയ വെള്ളി കിണ്ണം പോലെ അവളുടെ  മുഖം വര്‍ണനങ്ങള്‍ക്ക് അതീതമായിരുന്നു,
           അന്നു മുഴുവന്‍ ഞാന്‍ ദീവാ സ്വപ്നങ്ങളുടെ പിടിയിലായിരുന്നു,മനസ്സ് അവളുടെ കണ്ണുകളും നുണകുഴ്കളും വരച്ചിട്ട പെയിന്റിംഗ് ബോര്‍ഡ്‌ പോലെ ചിത്രകാരന്റെ അടുത്ത വരയ്ക്കായ്‌ കാത്തു നിന്നു.
           ഒരു കല്യാണ ചെക്കനെ പോലെ ഒരുങ്ങി അന്നു വരെ കാണിക്കാത്ത ആവേശത്തോടെ ഞാന്‍ പിറ്റേന്ന് കോളേജില്‍  എത്തി,കോവണി പടിയുടെ വാതില്‍ക്കല്‍ കണ്ണും പറിച്ചു വെച്ച്  ഞാന്‍ കാത്തിരുന്നു, പക്ഷെ ഫസ്റ്റ് ബെല്‍ മുഴ്ങ്ങുന്നതുവരെ അവള് വന്നില്ല,കാത്തിരിപ്പിന്റെ അനന്ധത ആകാംഷയ്ക്ക് ആക്കം കൂട്ടി .
            ഫസ്റ്റ് പിരിടില്‍ ഇംഗ്ലീഷ് ക്ലാസില്‍ ഇരുന്നപ്പോള്‍ എന്റെ മനസിലുടെ കടന്നു പോയത് william shakespeare ഓ george orwell ഓ ആയിരുന്നില്ല,മറിച്ച് നിന്റെ നുണ കുഴികളും കണ്ണുകളുമായിരുന്നു.
            inter bell കാതില്‍ മുഴങ്ങിയപ്പോള്‍ സ്വപ്നങ്ങളുടെ  കൂട്ടു വിട്ടു ഞാന്‍ പുറത്തേക്ക് ഓടി, കോളേജ് മുറ്റത്തെ കിണത്തിന്റെ  മതിലില്‍, അപ്പോള്‍ രചിച്ച ഒരു ഈണവും മൂളി കോവണി ഇറങ്ങി വരുന്ന വര്‍ണ വിസ്മയങ്ങള്‍ നോക്കി ഞാനിരുന്നു,ഇപ്പോള്‍ മൂളുന്ന ഈണം mozart നെ പോലും കിടപിടിക്കുന്നതാണെന്ന് എനിക്ക് തോന്നി,ആ അഹങ്കാരം എന്റെ മൂളലിനു ശബ്ദം കൂട്ടി .
           തോഴ്മാരോട് ഒത്ത് നീരാട്ടിനു പോകുന്ന രാജകുമാരിയെ പോലെ,കൂട്ടുകരോത്ത് അവള്‍ കോവണി ഇറങ്ങി വന്നു,ഞാന്‍ പതുക്കെ എഴുന്നേല്‍റ്റു,കാന്തത്തിന്‍ അടുത്ത് വെച്ച ഇരുംമ്പണി പോലെ അവളുടെ ചലനത്തിനൊപ്പം എന്റെ തലയും  തിരിഞ്ഞു കൊണ്ടിരുന്നു.
           ജീവിതമെന്ന കടലില്‍ ഞാന്‍ എന്ന നൌകയ്ക്ക്  ഒരു പായമരം വെക്കുമെങ്കില്‍  അതു നീ ആയിരിക്കണമെന്ന് ഞാന്‍ ആശിച്ചു.....

2 comments:

 1. എഴുത്ത് ഭംഗിയായിട്ടുണ്ട് സുബൈര്‍. നല്ല വര്‍ണ്ണനകളും.
  പക്ഷെ പെട്ടൊന്ന് എഴുതി പോസ്റ്റ്‌ ചെയ്യാതെ ഒന്ന് വായിച്ചു നോക്കൂ.
  എത്ര അക്ഷര തെറ്റുകളാ.. എനിക്കും വരാറുണ്ട്. പക്ഷെ ഇത്രേം ഇല്ല.
  ഒരുപാട് തെറ്റുകള്‍ വായനയുടെ രസം കൊല്ലും.
  നല്ല രചനകളുമായി വീണ്ടും വരിക.
  ആശംസകള്‍

  ReplyDelete
 2. നന്നായി എഴുതുന്നുണ്ട്...
  ചെറുവാടി പറഞ്ഞ പോലെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക...


  ഇതൊന്നു നോക്കണേ...

  ReplyDelete