Jul 1, 2011

"അറബി തള്ളയുടെ ആടും, സിയാദ്ന്റെ സ്വപ്നവും"

                    പെറ്റുവീഴുന്നതിനു മുമ്പ് തന്നെ സിയാദും ഉറക്കവും തമ്മില്‍ അഭേദ്യമായ ബന്ധമായിരുന്നു,അറുത്താലും മുറിച്ചാലും വേര്‍പെടാത്ത ബന്ധം. ഇന്നലെ നേരത്തെ ഉറങ്ങിയത് കൊണ്ടുതന്നെ ഇന്നവന് വൈകിയാണ് ഉണര്‍ന്നത്  അതിന്റെ ക്ഷീണമുണ്ട് ഒന്നു മയങ്ങണം,ഉച്ച ഭക്ഷണത്തിന്റെ ആലസ്യം ആ ആഗ്രഹത്തിന്‍ പിന്തുണയും അറിയിച്ചു.
                   ശീതികരിച്ച മുറിയില്‍ എകാങ്കനായി  ആരുടേയും ശല്യമില്ലാത്ത ഉച്ചയുറക്കം ഏതൊരു ഗള്ഫുകാരന്റെയും സ്വപ്നമാണ്,അക്കാര്യത്തില്‍ സിയാദ് ഭാഗ്യവാനുമാണ് ,പണിക്കു കയറി ഒരായ്ച്ചക്കുള്ളില്‍,തന്റെ സിനിയറായിരുന്ന ബംഗാളിയെ അടിച്ചോടിച്ച് ഇന്നവന്‍ ആ റൂമിന്റെ സര്‍വാധിപനാണ്. 

'പാരിന്റെകീയിലെ' തള്ള പശുവിന്റെ ശബ്ദത്തോട്  സാമ്യം തോന്നുന്ന തരത്തില്‍ ഒരു കോട്ടുവായിട്ടു സിയാദ് കിടക്കിയിലേക്ക് ചാഞ്ഞു .
                    അനശ്വരവും അനന്ധവുമായ തന്റെ പ്രണയ കഥകളിലെ കാമുകിമാരുടെയും ,ചൈനാക്ലെയുടെ വിക്രതികള്‍ ചാര നിറം ചാര്‍ത്തിയ 'ഇട്ടപ്പുറവും' അവിടെ 24 മണിക്കുറും ഫിത്ത്ന കേട്ട് 'ഫിത്ത്നകല്ല് ' എന്നു പേര് വീണ ഇരിപ്പിടവും,'കല്ലൂരി നസീറും' തടിയന്‍ 'സമാക്കയും' നിരവധി തവണ കേറി നിരങ്ങിയിട്ടും ഒരു കോട്ടവും പറ്റാത്ത പാലവും  മനസിന്റെ സ്ക്രീനില്‍ 'ബിഗ്‌ ബി' യിലെ രംഗങ്ങള്‍ പോലെ നിമിഷ വേഗത്തില്‍ വന്നു മറഞ്ഞു.
                    'സ്വപ്നത്തിന്റെ' സംവിധായകന് ഒരു ശങ്ക,ഇതില്‍ ഏതു മാറ്ററാണ് ഇന്നത്തെ സ്വപ്നത്തിന്‍ തിരക്കഥയാക്കേണ്ടത്.സിയാദിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് സംഭവങ്ങള്‍ മാറ്റി എഴുതാന്‍ 'സ്വപ്നത്തിന്റെ' തിരക്കഥക്രത്ത് മിടുക്കനായിരുന്നു.
റസീന അവന്റെ കരണത്തടിച്ച സംഭവം സ്ക്രീനിലെത്തിയപ്പോള്‍ അവള്‍ അവനിക്ക് റോസാപ്പൂവ് കൊടുക്കുന്നതാക്കി മാറ്റിയത് തിരക്കഥക്രത്തിന്റെ അനേകം കഴിവുകളില്‍ ഒന്നു മാത്രം.
                     സിയാദ് ഉറക്കത്തിന്റെ ഒന്നാം യാമത്തിലേക്ക് വലതു കാല്‍ വെച്ചു,എട്ടികുളം ഗാനമേളയ്ക്ക് പോകുമ്പോള്‍ ബൈകില്‍ തന്നെ കയറ്റാതെ പോയ 'ശഫീകിന്റെയും',കാര്‍ വാടകയ്ക്ക് എടുത്തപ്പോള്‍ തന്നെ മാത്രം കൂട്ടാതെ 'വിമ്ബീസില്‍' പോയ 'അമീറിന്റെയും' മുന്നിലൂടെ, ഫ്രണ്ടില്‍ താജ് മഹലിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച 'passion plus' ല്‍ വിലസുന്നതും ആ വണ്ടിയെടുത്ത് ചന്തപുര വളവിലൂടെ നൂര്‍ നൂറ്റിപത്തില്‍ പോകുന്നതും സിയാദ് സ്വപ്നത്തില്‍ കണ്ടു.
(ഇതേ വണ്ടിയെടുത്ത് ചന്തപുര വളവില്‍ അവന്‍ ഒരിക്കല്‍ ആക്സിടെന്റ് ആയിരുന്നു).
പരിയാരം മെഡിക്കല്‍ കോളേജില്‍ തന്നെ കൊണ്ട് കുപ്പിയില്‍ മൂത്രമൊഴ്പിച്ച സിസ്റ്റെരുടെ മുത്തു പൊഴിയും പോലുള്ള ചിരിയും ഇടയ്ക്ക്  സിനിമക്കിടയിലെ പരസ്യം പോലെ കയറിവന്നു.
                     രണ്ടാം യാമത്തിന്റെ വാതായനം സിയാദിന് മുന്നില്‍ തുറക്കപെട്ടു,ചുറ്റും നടക്കുന്നത് ഒന്നുമറിയാതെ ആത്മാവ് നയിക്കുന്ന വിജന വീഥികളിളുടെ വിചിത്ര സംഭവ വികാസങ്ങളിലൂടെ വിഹരിച്ചു നടക്കുന്ന യാമം,ഉറക്കത്തിന്റെ ഉച്ചസ്ഥായി,അതാണ്‌ രണ്ടാം യാമം.സിയാദ് തന്റെ ബൈകില്‍ ആത്മാവിന്റെ കൂടെ അര്‍മാദിക്കുകയാണ്.
                    ഈ സമയം പുറത്ത്  മറ്റൊരു നാടകം അരങ്ങേറുന്നുണ്ടായിരുന്നു.സിയാദ് വെച്ചുണ്ടാക്കിയ  ചിക്കന്‍ കറിയും    മജ്ബൂസും തിന്നു തിന്നു വായ മരവിച്ചപ്പോള്‍ അറബി തള്ളയ്ക്ക് ഒരു മോഹം,മുട്ടനൊരാടിനെ മുതുമാനായി വെച്ചു ബിരിയാണി ഉണ്ടാക്കണം.
കേട്ട പാതി കേള്‍ക്കാത്ത പാതി,ഇളയ മകന്‍ ഒരാടിനെ കൊണ്ടുവന്നു. 
                    നാട്ടിലെ പോലെ ആയിസ്തായുടെയും,അല്മീതായുടെയും ആടുകള്‍ പുര കേറി ഇറങ്ങാത്ത ഈ അറബി നാട്ടില്‍ ആടിനെ കണ്ടപ്പോള്‍ തള്ളയ്ക്ക് കൌതുകമായി.പിന്‍ കാലുകള്‍ ചാക്കില്‍ ബന്തിച്ച് കെട്ടിയിട്ടിരുന്ന ആടിനെ കാണാന്‍ തള്ള വണ്ടിയുടെ വാതില്‍ തുറന്നു.
കല്യാണ പെണ്ണിനെ പോലെ തല കുനിച്ച് നാണം കുണുങ്ങി നില്‍കുന്ന ആടിനെ തള്ള അടി മുടി നോക്കി,'ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് ' തള്ളയ്ക്ക് ഇഷ്ട്ടായി,ആട് പതുക്കെ മുഖമുയര്‍ത്തി ആ തടിച്ചു വീര്‍ത്ത തള്ളയുടെ മുഖത്തേക്ക് നോക്കി,
                    കാട്ടില്‍ കറുത്ത് മെലിഞ്ഞു കൊട്ട തേങ്ങ പോലുള്ള  'തമിഴനെ' മാത്രം കണ്ടു പരിചയിച്ച ആട് തള്ളയെ കണ്ടപ്പോള്‍ 'കറുത്ത വാവിന് പൂര്‍ണ നിലാവ് കണ്ടവനെ പോലെ' അന്താളിച്ചു നിന്നു,"നീ വന്ത എടോം സറിയല്ല തമ്പി" തമിയന്റെ ശബ്ദം ഒരു അശിരീരിയായി ആടിന്റെ ഉള്ളില്‍ പ്രകമ്പനം കൊണ്ടു ,ആട് കാല്‍ പതുക്കെ പുറകോട്ടു വെച്ചു,പിന്‍ കാലില്‍ കെട്ടിയിരിക്കുന്ന ചാക്കില്‍ ചവിട്ടി,'അഞ്ജു ബേബി ജോര്‍ജിനെ'  മനസ്സില്‍ ധ്യാനിച്ച്  മുന്നോട്ടേക്ക് ഒരു കുതിപ്പ് ,തള്ളയുടെ തല മുകളിലൂടെ രണ്ടു വാര അകലെ ദാ കിടക്കുന്നു,വീയ്ച്ചയുടെ ശക്തിയില്‍ ചാക്ക് ആടിന്റെ കാലില്‍ നിന്നും ഊറി വാലില്‍ തൂങ്ങി,അതൊന്നും ഗവ്നിക്കാതെ 'ISRO ' തൊടുത്ത 'rocket ' പോലെ ലക്‌ഷ്യം വെക്കാതെ ഒരറ്റ ഓട്ടം.
                    തള്ള അലറി വിളിച്ചു,അടുക്കളയില്‍ ആട്ടിന് മസാല തയ്യാറാക്കികൊണ്ടിരുന്ന ഇന്തോനേഷ്യന്‍ വേലക്കാരി ഓടി വന്നു ,തള്ള ചൂണ്ടിയ വഴിയേ അവള്‍ വച്ചു പിടിച്ചു,
പണ്ടത്തെ ബജാജ് പെട്ടിയോട്ടോ കട്ട് റോഡിലൂടെ പോകുന്നത് പോലുള്ള അവളുടെ ഓട്ടം കാണാന്‍ നല്ല ചെലയിരുന്നു .

                    കഴിഞ്ഞ കാല ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പലതും സിയാദിന്റെ സ്വപ്നത്തില്‍ മിന്നി മറഞ്ഞു.
ഇട്ടപുരത്തെ 'ഫിത്ത്ന കല്ലിലിരുന്നു ' വഴിയേ പോകുന്ന ആജിക്കമാരെയും ആയിസ്തമാരെയും,അതുവരെ കൂടെയിരുന്നു വീട്ടിലേക്കു മടങ്ങിയ 'കുറാമികളെയും' വരെ ചോര കുടിച്ചു നടന്ന നാളുകള്‍...,അങ്ങിനെ അങ്ങിനെ അങ്ങിനെ...
                    ആട് പോയ പരിഭ്രാന്തിയില്‍ ഓടി വന്ന തള്ള സിയാദിന്റെ  വാതിലിനു രണ്ടു തട്ട് തട്ടി,അടിയുടെ പ്രകമ്പനത്തില്‍ കട്ടിലിന്റെ കാലുകള്‍ ഒന്നു ഉലഞ്ഞു ,ഒരു സ്റ്റീല്‍ കമ്പിയുടെ പരസ്യത്തില്‍ 'പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല' എന്നു പറഞ്ഞപോലെ സിയാദ് അനങ്ങിയില്ല.
അരിശം മൂത്ത തള്ള ഒന്നും കൂടി വാതിലില്‍ തട്ടി,ഇപ്രാവശ്യം കട്ടില്‍ മാത്രമല്ല റൂം ഒന്നാകെ കുലുങ്ങി,ടാബിളിന്റെ മുകളില്‍ വെച്ചിരുന്ന 'ഫ്ലവര്‍ വെയ്സ് ' തായേക്ക് വീണു "ട്ടിന്‍ ടിണ്‍ ടിണ്‍",
'എന്താത് ,സ്വപ്നത്തിന്റെ തിയീറ്റെറില്‍ ഇന്റര്‍ ബെല്‍ അടിച്ചതാണോ' സിയാദ് മിഴിതുറന്നു,ആകെ ഒരു മ്ലാനത.  
"യാ....ഹിമാ...ര്‍",തള്ള ക്ഷമയുടെ നെല്ലിപലകയില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു.
                     സിയാദിന് ബോധം വന്നു,താന്‍ എവിടെയാണെന്നും സംഭവിച്ചത് എന്താണെന്നും അവന് മനസിലായി,ഒറ്റ കുതിപ്പിന്‍ സിയാദ് വാതില്‍ തുറന്നു,ചുവന്നു വീര്‍ത്ത മുഖവും തീ പാറുന്ന കണ്ണുമായി തള്ള സിയാദിനെ തുറിച്ചു നോക്കി,
അഴിഞ്ഞു വീഴാറായ തുണി കുത്തി പിടിച്ച് സിയാദ് കണ്ണ് തിരുമ്മി,
"യാ.... ഖവ്വാദ്...തആ..ല്‍",തള്ള അലറി.
ഈ തള്ള എന്താ സിംഹത്തിനോ മറ്റോ ഉണ്ടായതാണോ,എന്തോരു തൊള്ള,നാട്ടില്‍ കിട്ടിയിരുന്നെങ്കില്‍ അങ്കണവാടി വാര്‍ഷികത്തിന്റെ അനോണ്‍സ്മെന്റിന്‍ മൈക് സെറ്റിന്റെ കാശ് ലാഭിക്കായിരുന്നു".
"ഇനിയും ചിന്തിച്ചു നിന്നാല്‍ ചവിട്ടി നില്‍കുന്ന നെല്ലി പലകയെടുത്ത് തള്ള തലക്ക് അടിക്കും,പിന്നെ ബാക്കി സ്വപ്നം കാണാന്‍ ആള് കാണൂല ".
"ഷൂ....യാ..മാമ",നാട്ടിന്നു വരാന്നേരം ഉമ്മാമ തലയില്‍ തടവി കൊടുത്ത വിനയത്തില്‍ നിന്നും കുറച്ചെടുത്ത് സിയാദ് ചോദിച്ചു.
                     തള്ള ദൂരേക്ക്‌ കൈ ചൂണ്ടി പിന്നെ എന്തൊക്കെയോ പറഞ്ഞു ,സിയാദ് ഒന്നും കേട്ടില്ല ആ ശബ്ദം അവന്റെ കര്‍ണ മണ്ഡലത്തിന് പുറത്തുള്ള ഏതോ റേഞ്ചില്‍ ആയിരുന്നു,തള്ളയുടെ വായ്‌ ചലനവും ആഗ്യവും തമ്മില്‍ അവന് ഒന്ന് കൂട്ടി നോക്കി,
"(a+b)2=d2+5a...??!, ആ..ഇതറിയായിരുന്നെങ്കില്‍ പത്താം ക്ലാസ് പാസാവായിരുന്നു",
തള്ളയുടെ ചൂണ്ടുവിരലിന്റെ അറ്റം  ഫോക്കസ് ചെയ്യുന്നിടത്ത് കുലുങ്ങി ഓടുന്ന 'ബജാജ് ഓട്ടോ' അവന് കണ്ടു,
കാര്യങ്ങളെല്ലാം അവന് മനസിലായി,
(തുടരും.......)

    
  


                          

1 comment:

  1. ithu polulla scriptukal www.ourkasaragod.com enna sitelum post cheyyumo?

    ReplyDelete