Jul 1, 2011

"അറബി തള്ളയുടെ ആടും, സിയാദ്ന്റെ സ്വപ്നവും"

                    പെറ്റുവീഴുന്നതിനു മുമ്പ് തന്നെ സിയാദും ഉറക്കവും തമ്മില്‍ അഭേദ്യമായ ബന്ധമായിരുന്നു,അറുത്താലും മുറിച്ചാലും വേര്‍പെടാത്ത ബന്ധം. ഇന്നലെ നേരത്തെ ഉറങ്ങിയത് കൊണ്ടുതന്നെ ഇന്നവന് വൈകിയാണ് ഉണര്‍ന്നത്  അതിന്റെ ക്ഷീണമുണ്ട് ഒന്നു മയങ്ങണം,ഉച്ച ഭക്ഷണത്തിന്റെ ആലസ്യം ആ ആഗ്രഹത്തിന്‍ പിന്തുണയും അറിയിച്ചു.
                   ശീതികരിച്ച മുറിയില്‍ എകാങ്കനായി  ആരുടേയും ശല്യമില്ലാത്ത ഉച്ചയുറക്കം ഏതൊരു ഗള്ഫുകാരന്റെയും സ്വപ്നമാണ്,അക്കാര്യത്തില്‍ സിയാദ് ഭാഗ്യവാനുമാണ് ,പണിക്കു കയറി ഒരായ്ച്ചക്കുള്ളില്‍,തന്റെ സിനിയറായിരുന്ന ബംഗാളിയെ അടിച്ചോടിച്ച് ഇന്നവന്‍ ആ റൂമിന്റെ സര്‍വാധിപനാണ്. 

'പാരിന്റെകീയിലെ' തള്ള പശുവിന്റെ ശബ്ദത്തോട്  സാമ്യം തോന്നുന്ന തരത്തില്‍ ഒരു കോട്ടുവായിട്ടു സിയാദ് കിടക്കിയിലേക്ക് ചാഞ്ഞു .
                    അനശ്വരവും അനന്ധവുമായ തന്റെ പ്രണയ കഥകളിലെ കാമുകിമാരുടെയും ,ചൈനാക്ലെയുടെ വിക്രതികള്‍ ചാര നിറം ചാര്‍ത്തിയ 'ഇട്ടപ്പുറവും' അവിടെ 24 മണിക്കുറും ഫിത്ത്ന കേട്ട് 'ഫിത്ത്നകല്ല് ' എന്നു പേര് വീണ ഇരിപ്പിടവും,'കല്ലൂരി നസീറും' തടിയന്‍ 'സമാക്കയും' നിരവധി തവണ കേറി നിരങ്ങിയിട്ടും ഒരു കോട്ടവും പറ്റാത്ത പാലവും  മനസിന്റെ സ്ക്രീനില്‍ 'ബിഗ്‌ ബി' യിലെ രംഗങ്ങള്‍ പോലെ നിമിഷ വേഗത്തില്‍ വന്നു മറഞ്ഞു.
                    'സ്വപ്നത്തിന്റെ' സംവിധായകന് ഒരു ശങ്ക,ഇതില്‍ ഏതു മാറ്ററാണ് ഇന്നത്തെ സ്വപ്നത്തിന്‍ തിരക്കഥയാക്കേണ്ടത്.സിയാദിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് സംഭവങ്ങള്‍ മാറ്റി എഴുതാന്‍ 'സ്വപ്നത്തിന്റെ' തിരക്കഥക്രത്ത് മിടുക്കനായിരുന്നു.
റസീന അവന്റെ കരണത്തടിച്ച സംഭവം സ്ക്രീനിലെത്തിയപ്പോള്‍ അവള്‍ അവനിക്ക് റോസാപ്പൂവ് കൊടുക്കുന്നതാക്കി മാറ്റിയത് തിരക്കഥക്രത്തിന്റെ അനേകം കഴിവുകളില്‍ ഒന്നു മാത്രം.
                     സിയാദ് ഉറക്കത്തിന്റെ ഒന്നാം യാമത്തിലേക്ക് വലതു കാല്‍ വെച്ചു,എട്ടികുളം ഗാനമേളയ്ക്ക് പോകുമ്പോള്‍ ബൈകില്‍ തന്നെ കയറ്റാതെ പോയ 'ശഫീകിന്റെയും',കാര്‍ വാടകയ്ക്ക് എടുത്തപ്പോള്‍ തന്നെ മാത്രം കൂട്ടാതെ 'വിമ്ബീസില്‍' പോയ 'അമീറിന്റെയും' മുന്നിലൂടെ, ഫ്രണ്ടില്‍ താജ് മഹലിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച 'passion plus' ല്‍ വിലസുന്നതും ആ വണ്ടിയെടുത്ത് ചന്തപുര വളവിലൂടെ നൂര്‍ നൂറ്റിപത്തില്‍ പോകുന്നതും സിയാദ് സ്വപ്നത്തില്‍ കണ്ടു.
(ഇതേ വണ്ടിയെടുത്ത് ചന്തപുര വളവില്‍ അവന്‍ ഒരിക്കല്‍ ആക്സിടെന്റ് ആയിരുന്നു).
പരിയാരം മെഡിക്കല്‍ കോളേജില്‍ തന്നെ കൊണ്ട് കുപ്പിയില്‍ മൂത്രമൊഴ്പിച്ച സിസ്റ്റെരുടെ മുത്തു പൊഴിയും പോലുള്ള ചിരിയും ഇടയ്ക്ക്  സിനിമക്കിടയിലെ പരസ്യം പോലെ കയറിവന്നു.
                     രണ്ടാം യാമത്തിന്റെ വാതായനം സിയാദിന് മുന്നില്‍ തുറക്കപെട്ടു,ചുറ്റും നടക്കുന്നത് ഒന്നുമറിയാതെ ആത്മാവ് നയിക്കുന്ന വിജന വീഥികളിളുടെ വിചിത്ര സംഭവ വികാസങ്ങളിലൂടെ വിഹരിച്ചു നടക്കുന്ന യാമം,ഉറക്കത്തിന്റെ ഉച്ചസ്ഥായി,അതാണ്‌ രണ്ടാം യാമം.സിയാദ് തന്റെ ബൈകില്‍ ആത്മാവിന്റെ കൂടെ അര്‍മാദിക്കുകയാണ്.
                    ഈ സമയം പുറത്ത്  മറ്റൊരു നാടകം അരങ്ങേറുന്നുണ്ടായിരുന്നു.സിയാദ് വെച്ചുണ്ടാക്കിയ  ചിക്കന്‍ കറിയും    മജ്ബൂസും തിന്നു തിന്നു വായ മരവിച്ചപ്പോള്‍ അറബി തള്ളയ്ക്ക് ഒരു മോഹം,മുട്ടനൊരാടിനെ മുതുമാനായി വെച്ചു ബിരിയാണി ഉണ്ടാക്കണം.
കേട്ട പാതി കേള്‍ക്കാത്ത പാതി,ഇളയ മകന്‍ ഒരാടിനെ കൊണ്ടുവന്നു. 
                    നാട്ടിലെ പോലെ ആയിസ്തായുടെയും,അല്മീതായുടെയും ആടുകള്‍ പുര കേറി ഇറങ്ങാത്ത ഈ അറബി നാട്ടില്‍ ആടിനെ കണ്ടപ്പോള്‍ തള്ളയ്ക്ക് കൌതുകമായി.പിന്‍ കാലുകള്‍ ചാക്കില്‍ ബന്തിച്ച് കെട്ടിയിട്ടിരുന്ന ആടിനെ കാണാന്‍ തള്ള വണ്ടിയുടെ വാതില്‍ തുറന്നു.
കല്യാണ പെണ്ണിനെ പോലെ തല കുനിച്ച് നാണം കുണുങ്ങി നില്‍കുന്ന ആടിനെ തള്ള അടി മുടി നോക്കി,'ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് ' തള്ളയ്ക്ക് ഇഷ്ട്ടായി,ആട് പതുക്കെ മുഖമുയര്‍ത്തി ആ തടിച്ചു വീര്‍ത്ത തള്ളയുടെ മുഖത്തേക്ക് നോക്കി,
                    കാട്ടില്‍ കറുത്ത് മെലിഞ്ഞു കൊട്ട തേങ്ങ പോലുള്ള  'തമിഴനെ' മാത്രം കണ്ടു പരിചയിച്ച ആട് തള്ളയെ കണ്ടപ്പോള്‍ 'കറുത്ത വാവിന് പൂര്‍ണ നിലാവ് കണ്ടവനെ പോലെ' അന്താളിച്ചു നിന്നു,"നീ വന്ത എടോം സറിയല്ല തമ്പി" തമിയന്റെ ശബ്ദം ഒരു അശിരീരിയായി ആടിന്റെ ഉള്ളില്‍ പ്രകമ്പനം കൊണ്ടു ,ആട് കാല്‍ പതുക്കെ പുറകോട്ടു വെച്ചു,പിന്‍ കാലില്‍ കെട്ടിയിരിക്കുന്ന ചാക്കില്‍ ചവിട്ടി,'അഞ്ജു ബേബി ജോര്‍ജിനെ'  മനസ്സില്‍ ധ്യാനിച്ച്  മുന്നോട്ടേക്ക് ഒരു കുതിപ്പ് ,തള്ളയുടെ തല മുകളിലൂടെ രണ്ടു വാര അകലെ ദാ കിടക്കുന്നു,വീയ്ച്ചയുടെ ശക്തിയില്‍ ചാക്ക് ആടിന്റെ കാലില്‍ നിന്നും ഊറി വാലില്‍ തൂങ്ങി,അതൊന്നും ഗവ്നിക്കാതെ 'ISRO ' തൊടുത്ത 'rocket ' പോലെ ലക്‌ഷ്യം വെക്കാതെ ഒരറ്റ ഓട്ടം.
                    തള്ള അലറി വിളിച്ചു,അടുക്കളയില്‍ ആട്ടിന് മസാല തയ്യാറാക്കികൊണ്ടിരുന്ന ഇന്തോനേഷ്യന്‍ വേലക്കാരി ഓടി വന്നു ,തള്ള ചൂണ്ടിയ വഴിയേ അവള്‍ വച്ചു പിടിച്ചു,
പണ്ടത്തെ ബജാജ് പെട്ടിയോട്ടോ കട്ട് റോഡിലൂടെ പോകുന്നത് പോലുള്ള അവളുടെ ഓട്ടം കാണാന്‍ നല്ല ചെലയിരുന്നു .

                    കഴിഞ്ഞ കാല ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പലതും സിയാദിന്റെ സ്വപ്നത്തില്‍ മിന്നി മറഞ്ഞു.
ഇട്ടപുരത്തെ 'ഫിത്ത്ന കല്ലിലിരുന്നു ' വഴിയേ പോകുന്ന ആജിക്കമാരെയും ആയിസ്തമാരെയും,അതുവരെ കൂടെയിരുന്നു വീട്ടിലേക്കു മടങ്ങിയ 'കുറാമികളെയും' വരെ ചോര കുടിച്ചു നടന്ന നാളുകള്‍...,അങ്ങിനെ അങ്ങിനെ അങ്ങിനെ...
                    ആട് പോയ പരിഭ്രാന്തിയില്‍ ഓടി വന്ന തള്ള സിയാദിന്റെ  വാതിലിനു രണ്ടു തട്ട് തട്ടി,അടിയുടെ പ്രകമ്പനത്തില്‍ കട്ടിലിന്റെ കാലുകള്‍ ഒന്നു ഉലഞ്ഞു ,ഒരു സ്റ്റീല്‍ കമ്പിയുടെ പരസ്യത്തില്‍ 'പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല' എന്നു പറഞ്ഞപോലെ സിയാദ് അനങ്ങിയില്ല.
അരിശം മൂത്ത തള്ള ഒന്നും കൂടി വാതിലില്‍ തട്ടി,ഇപ്രാവശ്യം കട്ടില്‍ മാത്രമല്ല റൂം ഒന്നാകെ കുലുങ്ങി,ടാബിളിന്റെ മുകളില്‍ വെച്ചിരുന്ന 'ഫ്ലവര്‍ വെയ്സ് ' തായേക്ക് വീണു "ട്ടിന്‍ ടിണ്‍ ടിണ്‍",
'എന്താത് ,സ്വപ്നത്തിന്റെ തിയീറ്റെറില്‍ ഇന്റര്‍ ബെല്‍ അടിച്ചതാണോ' സിയാദ് മിഴിതുറന്നു,ആകെ ഒരു മ്ലാനത.  
"യാ....ഹിമാ...ര്‍",തള്ള ക്ഷമയുടെ നെല്ലിപലകയില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു.
                     സിയാദിന് ബോധം വന്നു,താന്‍ എവിടെയാണെന്നും സംഭവിച്ചത് എന്താണെന്നും അവന് മനസിലായി,ഒറ്റ കുതിപ്പിന്‍ സിയാദ് വാതില്‍ തുറന്നു,ചുവന്നു വീര്‍ത്ത മുഖവും തീ പാറുന്ന കണ്ണുമായി തള്ള സിയാദിനെ തുറിച്ചു നോക്കി,
അഴിഞ്ഞു വീഴാറായ തുണി കുത്തി പിടിച്ച് സിയാദ് കണ്ണ് തിരുമ്മി,
"യാ.... ഖവ്വാദ്...തആ..ല്‍",തള്ള അലറി.
ഈ തള്ള എന്താ സിംഹത്തിനോ മറ്റോ ഉണ്ടായതാണോ,എന്തോരു തൊള്ള,നാട്ടില്‍ കിട്ടിയിരുന്നെങ്കില്‍ അങ്കണവാടി വാര്‍ഷികത്തിന്റെ അനോണ്‍സ്മെന്റിന്‍ മൈക് സെറ്റിന്റെ കാശ് ലാഭിക്കായിരുന്നു".
"ഇനിയും ചിന്തിച്ചു നിന്നാല്‍ ചവിട്ടി നില്‍കുന്ന നെല്ലി പലകയെടുത്ത് തള്ള തലക്ക് അടിക്കും,പിന്നെ ബാക്കി സ്വപ്നം കാണാന്‍ ആള് കാണൂല ".
"ഷൂ....യാ..മാമ",നാട്ടിന്നു വരാന്നേരം ഉമ്മാമ തലയില്‍ തടവി കൊടുത്ത വിനയത്തില്‍ നിന്നും കുറച്ചെടുത്ത് സിയാദ് ചോദിച്ചു.
                     തള്ള ദൂരേക്ക്‌ കൈ ചൂണ്ടി പിന്നെ എന്തൊക്കെയോ പറഞ്ഞു ,സിയാദ് ഒന്നും കേട്ടില്ല ആ ശബ്ദം അവന്റെ കര്‍ണ മണ്ഡലത്തിന് പുറത്തുള്ള ഏതോ റേഞ്ചില്‍ ആയിരുന്നു,തള്ളയുടെ വായ്‌ ചലനവും ആഗ്യവും തമ്മില്‍ അവന് ഒന്ന് കൂട്ടി നോക്കി,
"(a+b)2=d2+5a...??!, ആ..ഇതറിയായിരുന്നെങ്കില്‍ പത്താം ക്ലാസ് പാസാവായിരുന്നു",
തള്ളയുടെ ചൂണ്ടുവിരലിന്റെ അറ്റം  ഫോക്കസ് ചെയ്യുന്നിടത്ത് കുലുങ്ങി ഓടുന്ന 'ബജാജ് ഓട്ടോ' അവന് കണ്ടു,
കാര്യങ്ങളെല്ലാം അവന് മനസിലായി,
(തുടരും.......)

    
  


                          

Dec 30, 2010

ഓര്‍മയുടെ പാടത്തെ വിടരാത്ത പുഷ്പ്പം

            
                  ചിന്തയുടെ  കടിഞ്ഞാണ്‍ എത്ര കെട്ടിയിട്ടും നില്കുന്നില്ല, വീണ്ടും വീണ്ടും പൊട്ടുന്നു.ഒന്നു അഴ്ഞ്ഞു കിട്ടിയാല്‍ അവന്‍ നേരെ പോകുന്നത്  ഭൂത കാലത്തിലേക്കാണ്‍  .അവിടെ പഴുത്ത് കിടക്കുന്ന ഒരുപാട് ഒര്‍മകളുണ്ട്,വിരിഞ്ഞതും വിരിയാത്തതുമായ നിരവധി സ്വപ്നങ്ങളും.ഏകാന്തതയുടെ കഴിപ്പ്‌ നീര്‍ എന്നില്‍ ഉറപൊട്ടുമ്പോള്‍  ഞാന്‍ അവിടേക്ക് പോകും,എന്റെ ഓര്‍മകളും സ്വപ്നങ്ങളും സ്വര്‍ണ  വേലികൊണ്ട് കെട്ടിവെച്ച ഭൂത കാലത്തെ ആ പാടത്തിലേക്ക്.

ഇടക്കിടെ അവിടേക്ക് പോയ്കൊണ്ടിരുന്നാല്‍ അതിലെ ഓര്‍മ കായകള്‍ ചീനുപോകുമെന്നും,സ്വപ്നപൂക്കള്‍  വടിപോകുമെന്നും ഞാന്‍ ഭയന്നു.

അതുകൊണ്ട് തന്നെ ചിന്തയെ ഞാന്‍ കടിഞ്ഞാണ്‍ ഇട്ടു വച്ചിരിക്കുകയാണ്  .
            
                ചിന്തയുടെ കയത്തില്‍ നിന്നും രക്ഷനേടാന്‍ വര്‍ത്തമാന കാലത്തെ സംഭവ വികാസങ്ങളിലേക്ക്  ഞാന്‍ ക്ലിക്ക് ചെയ്തു,'face book' ലെ 'most recent ' ലിങ്കില്‍.ഒരുപാട് 'hai' കള്‍, ഫോട്ടോകള്‍ ചിന്തിപ്പിക്കുന്നതും  ചിരിപ്പിക്കുന്നതുമായ നിരവധി വീഡിയോകള്‍ ,എല്ലാം പതിവ് പോലെ തന്നെ.എന്റെ വിക്രതിയായ ഒരു കൂടുകാരന്റെ 'status' ന്  കമന്റ്‌  ചെയ്യുന്നതിനിടയില്‍ മുകളിലെ 'friend request' ടാബില്‍ ചുവപ്പ് തെളിഞ്ഞു കൂടെ 1 എന്ന അക്കവും,അതും ഒരു പുതുമ ആയിരുന്നില്ല എങ്കിലും ആകാംഷയ്ക്ക്  ഇടം കൊടുക്കാതെ ഞാന്‍ അതു എടുത്തു നോക്കി.'shabeena razik',ഇതാരപ്പാ ഇത്..!!?...,പ്രൊഫൈല്‍ ഫോട്ടോയില്‍ ഒരുകൊച്ചു ആണ്‍ കുട്ടിയുടെ ചിത്രം!!.
              
               'friend request' അപ്പോള്‍ തന്നെ confirm ചെയ്തു!!,ടൈപ്പ് ചെയ്തു പാതിക്കുവെച്ച കമെന്റ്  പൂര്ത്തിയാക്കപോലും ചെയ്യാതെ ഞാന്‍ അവളുടെ പ്രൊഫൈലില്‍ കയറി,'studied at chmks' അതു മാത്രമായിരുന്നു അവളുടെ 'info' പേജില്‍ അവളിലേക്കുള്ള ഒരു ഹിന്റ്.
            
                'chmks' ല്‍ രണ്ടു സബീനമാര്‍ എന്റെ കൂടെ പഠിച്ചിരുന്നു.അതില്‍ ഒന്നു ഞാന്‍ നേരത്തെ പറഞ്ഞ എന്റെ ഓര്‍മയുടെ പാടത്തെ വിടരാത്ത ഒരു പുഷ്പ്പമായിരുന്നു,എന്റെ ചിന്തകളെ കടിഞ്ഞാണ് പൊട്ടിക്കാന്‍ ഇടയ്ക്കിടെ പ്രകോഭിപ്പിക്കുന്ന,അവയെ ഓര്‍മയുടെ പുല്‍മേടുകളില്‍ മേയ്ച്ചു നടത്താറുള്ള എന്റെ പ്രിയ കൂട്ടുകാരി,എന്റെ'..............'.
അവളാണോ ഇത് ??.
            
               അവളുടെ പ്രൊഫൈലിലെ  ഫോട്ടോകളിലൂടെ ഞാന്‍ ഒരു ശയന പ്രതക്ഷിണം നടത്തി, നോ രക്ഷ.... ,എല്ലാം അവളുടെ കുട്ടിയുടെ ഫോട്ടോകളായിരുന്നു.പക്ഷെ അതിനിടയില്‍ ആ കൊച്ചു മോന്റെ ഒരു ക്ലോസപ്പ് ചിത്രം എന്റെ കണ്ണിലുടക്കി,അതെ ഇതവള്‍ തന്നെ.കുട്ടിക്ക് അവളുടെ അതേ മുഖ ച്ചായ ,എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച അവളുടെ വെള്ളാരം കണ്ണുകള്‍ ആ ഫോട്ടോയിലും തിളങ്ങുന്നു.
            
               'wall' പേജില്‍ ഒരു 'hai' അടിക്കാം ഇന്ന് വെച്ചപ്പോള്‍ ചാറ്റ് ലിസ്റ്റില്‍ പച്ച ബട്ടണില്‍ അതാ കിടക്കുന്നു 'sabeena razik'.സംശയം ഇപ്പോള്‍ തന്നെ തീര്‍ത്തേക്കാം ഇല്ലെങ്കില്‍ ഇന്നിനി ഒരുകാര്യവും നടക്കില്ല,
"sabeena..!!??".ഞാന്‍ ഒരു ചോദ്യമെറിഞ്ഞു.
"മനസിലായില്ലേ..?".മറു ചോദ്യം ഉടനെ വന്നു.
"നമ്മുടെ ബാച്ചില്‍ നിന്നും ആദ്യം കല്യാണം കഴിഞ്ഞു പോയ കുട്ടിയാണോ...?".
 അവളിലേക്ക് എത്താന്‍ ഇതാണ് നല്ല ചോദ്യമെന്ന് എനിക്കു തോന്നി.
"അതേ, നിനക്ക് പെട്ടെന്ന് മനസിലായല്ലോ..!"
"OMG what a surprise, എവിടെയാ ഇപ്പോള്‍..?,സുഗാണോ..?"
  ഞാന്‍ എന്റെ  'Excitement' മറച്ചു വെച്ചില്ല.
"സുഖം,ഇപ്പോള്‍ കുവൈത്തില്‍ ഉണ്ട് ,നിനക്ക് സുഗാണോ..?"
"ഹ്മ്മ് ,സുഖം ."
  ചാറ്റിങ് നീണ്ടു പോയി,ഇടയ്ക്കിടെ ചിരിച്ചു,ചിലപ്പോയൊക്കെ നീണ്ട മൌനം,നെടുവീര്‍പ്പുകള്‍ .           
            
                മനസിന്റെ മൂലയില്‍ എവിടെയോ പൊടിപിടിച്ചു കിടന്നിരുന്ന ഓര്‍മയുടെ പുസ്തകങ്ങള്‍ ഞങ്ങള്‍ പൊടി തട്ടി എടുക്കുകയായിരുന്നു,അതില്‍ പലതും 'question(?)' മാര്‍ക്കോടെ ചാറ്റിങ് പേജില്‍  തെളിഞ്ഞു കൊണ്ടിരുന്നു.
"എന്നെ അവസാനമായി കണ്ടത് ഓര്‍മയുണ്ടോ ..?".
"ഒരു എക്സാം ഹാളില്‍ വന്നു കല്യാണം പറഞ്ഞു  പോയ നിന്റെ മുഖം ഇന്നും ഞാന്‍ മറന്നിട്ടില്ല",ഞാന്‍   മറുപടി കൊടുത്തു.
            
               ചാറ്റിങ് ഗൌരവമായിട്ടാണ് മുന്നോട്ട് പോകുന്നത് എന്നു തോന്നിയപ്പോള്‍ ഒരു തമാശയ്ക്ക് ഞാന്‍ ഇങ്ങനെ എഴുതി,
"അത്യാവശ്യം 'ബോറടിക്കാന്‍' തോന്നാറുണ്ടെങ്കില്‍ ഈ ബ്ലോഗില്‍ കയറി നോക്കിക്കോളു,www.kovvas.blogspot.com"
കുറച്ചുനേരം മൌനം....
"നീ എഴുതാനും തുടങ്ങിയോ..?".അടുത്ത ചോദ്യമെത്തി.
"തുടങ്ങിയിട്ട കുറച്ചായി,നിനക്ക് എഴുതിയ പ്രണയ ലേഘനം ക്ലാസിലെ എല്ലാരും മാറി മാറി വായിച്ചത്    ഓര്‍മ്മയുണ്ടോ..??".ആ ചോദ്യം ചിലതൊക്കേ അവളില്‍ നിന്നും അറിയാനുള്ള ഒരു സൂത്രമായിരുന്നു.
"ഹി ഹി ഹി ",മനോഹരമായ ഒരു ചിരി സമ്മാനിച്ച് അവള്‍ എന്റെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി.
        
  വീണ്ടും സ്വല്‍പനേരം മൌനം,അവള്‍ ബ്ലോഗ്‌ വായിക്കുകയാണെന്ന് ഞാന്‍ ഊഹിച്ചു.


"കൊള്ളാം,സൂപ്പറായിട്ടുണ്ട്,നല്ല ഭാവന".അവള്‍ എന്നെ ആഹ്ങ്കാരിയാക്കാനുള്ള പ്ലനാണെന്ന് തോന്നുന്നു..!!. 
"എന്നെ കുറിച്ചു എഴുതുമോ?,എന്നിട്ട് മെയില്‍ അയക്കാമോ?".പാവം,ഞാന്‍ ഒരു എഴുത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചെന്നു തോന്നുന്നു,അതല്ലെങ്കില്‍ എന്നില്‍ നിന്നും അവളെ അറിയാനുള്ള ആഗ്രഹമാവാം...?
"ഞാന്‍ അതില്‍ എഴുതിയിട്ടുണ്ടല്ലോ നിന്നെ കുറിച്ച്,ആ നാലാമത്തെ പോസ്റ്റ്‌  'എന്റെ നൌകയുടെ പായമരം' ."
സത്യമായിരുന്നു ,വെള്ളാരം കണ്ണുകളും നുണ കുഴ്കളുമുള്ള ആ സുന്തരി,'എന്റെ നൌകയുടെ പായമരം',അത് അവള്‍ തന്നെയായിരുന്നു.
"അതു ഞാനാണോ..!!".അവളുടെ ചോദ്യത്തില്‍ അതിശയം കലര്‍ന്നിരുന്നു.
"മുന്നില്‍ കിണര്‍ ഉണ്ടായിരുന്നത് നമ്മുടെ കോളേജില്‍ അല്ലെ ?,അവിടെ ഞാന്‍ ഇഷ്ട്ടപെട്ടത് നിന്നെ മാത്രമായിരുന്നില്ലെ?"
കുറച്ചു നേരത്തേക്ക് മറുപടി ഒന്നും വന്നില്ല,മൌനത്തിന്‍ ഭംഗം വരുത്തി ഞാന്‍ ചോദിച്ചു 
"പോയോ?".
"ഇല്ല വായിക്കുവാ..",മറുപടി ഉടനെ വന്നു.   
കൂടുതല്‍ ബോറടിപ്പികേണ്ട എന്നു കരുതി,
"ബൈ,ബൈ,പിന്നെ കാണാം"എന്നു പറഞ്ഞു ഞാന്‍ പതുക്കെ വലിഞ്ഞു.
"ok,bye bye," അവളും പറഞ്ഞു.
  പക്ഷെ ഇതു മൂന്നാമത്തെ തവണയായിരുന്നു ഞങ്ങള്‍ ബൈ ബൈ പറഞ്ഞു പിരിയുന്നത് ,എന്തെങ്കിലും ചോദ്യവുമായി അവള്‍ വീണ്ടും വരും.
          പ്രതീക്ഷ തെറ്റിയില്ല,


"സുബി ,സൂപ്പര്‍...,നന്നായി എഴുതി,ആ പായമരം ഞാനാണോ..!?"
വീണ്ടും മൌനം,
"നീ രൂമിലാണോ ?",ആ ചോദ്യത്തിന്റെ അര്‍ത്ഥം എന്താണാവോ..?
"ഹ്മ് മ് മ് ,അതെ എന്താ..?",ഞാന്‍ ചോദിച്ചു.
"നിനക്ക് എന്നോട് ദേഷ്യമാണോ..?,ഞാന്‍ ഒരുപാട് വേദനിപ്പിച്ചിരുന്നു അല്ലെ...?,"
"ബൈ".
            
               ചിന്തകള്‍ക്ക് അത്തായത്തിന്‍ വലിയൊരു ചോദ്യവും എറിഞ്ഞു കൊടുത്തിട്ട് അവള്‍ ഓഫ് ലൈന്‍ ആയി .
'എന്നെ അവള്‍ വേദനിപ്പിച്ചിരുന്നുവോ'...?'????
            
               സമയം 11 ആയിരുന്നു സിസ്റ്റം ഓഫ് ചെയ്ത് ഞാന്‍ കിടന്നു , ഉറക്കം വരുന്നില്ല.
ഞാന്‍ ഇപ്പോള്‍ എന്റെ 'ഓര്‍മയുടെ പാടത്ത് ' കാറ്റ് ഏറ്റു കിക്കുകയാണ് ആ വിടരാത്ത പുഷ്പ്പവും നോക്കി.

  
               ഒരിക്കല്‍ പ്രണയിച്ച പെണ്ണിനെ പിന്നീട് ഫ്രണ്ട് ആയി കാണാന്‍ കഴിയില്ലെന്ന്  ആരൊക്കെയോ പറഞ്ഞത്  ഞാനും വിശ്വസിച്ചിരുന്നു,
പക്ഷെ ഇപ്പോള്‍ തോണുന്നു അത് തെറ്റാണെന്ന് ,കാരണം സബീന ഇപ്പോള്‍ എന്റെ നല്ല കൂട്ടുകാരിയാണ്‌,ഒരു 'ഫേസ് ബുക്ക്‌ ഫ്രണ്ട്'.   

Dec 18, 2010

നീ പിരിഞ്ഞതില്‍ പിന്നെ.....

നീയാണ് എനിക്ക് മറ്റെല്ലാത്തിലും വലുതെന്നു പറഞ്ഞപ്പോള്‍,
                                    ഞാന്‍ എന്റെ അമ്മയെ വേദനിപ്പിച്ചു. 
നിന്റെ പേരെഴുതാന്‍ ബ്ലേഡ് കൊണ്ട്  മുറിച്ചപ്പോള്‍,
                                    ഞാന്‍ എന്റെ കൈ വെള്ളയെയും വേദനിപ്പിച്ചു.
നിന്റെയും എന്റെയും പേര് കൊത്തിവെക്കാന്‍,
                                    ഞാന്‍ മുറ്റത്തെ മാവിനേയും വേദനിപ്പിച്ചു. 
നിന്നോടത്ത്  കൂടാന്‍ അവരെ പിരിഞ്ഞപ്പോള്‍, 
                                    ഞാന്‍ എന്റെ കൂട്ടുകാരെയും വേദനിപ്പിച്ചു. 
നിന്നെ കാണുന്നതും മിണ്ടുന്നതും വിലക്കിയത് അനുസരിക്കാതിരുന്നപ്പോള്‍,
                                   ഞാന്‍ എന്റെ കാരനവന്മാരെയും വേദനിപ്പിച്ചു. 
നിന്റെ കൂടെ കറങ്ങി നടന്നു എന്റെ പഠിത്തം മറന്നപ്പോള്‍, 
                                   ഞാന്‍ എന്റെ അച്ചനെയും വേദനിപ്പിച്ചു. 

പക്ഷെ,നീ നല്ലവളായിരുന്നു,നീ ആരെയും വേദനിപ്പിച്ചില്ല ,
                                  എന്നെ അല്ലാതെ..., 
                                  എന്നെ മാത്രമല്ലാതെ. 

ഇന്ന്,നീ പിരിഞ്ഞതില്‍  പിന്നെ ഞാന്‍ അറിഞ്ഞു.

നീ പ്രണയമെന്നു പറഞ്ഞു പകര്‍ന്ന സ്നേഹത്തെകാള്‍ ആഴമുണ്ടായിരുന്നു, 
                                    അവരുടെ സ്നേഹത്തിന്‍.
നീ തേനെന്നു പറഞ്ഞു തന്ന ച്ചുംബനത്തെക്കാള്‍ മധുരമായിരുന്നു, 
                                    അവരുടെ തലോടലിനു. 
നീ എന്നെ പിരിഞ്ഞപ്പോള്‍ വാര്‍ത്തെന്നു പറയുന്ന കണ്ണീരിനേക്കാള്‍ ചൂടുണ്ടായിരുന്നു,
                                   അവരുടെ നെഞ്ചിലെ നോവുകള്‍ക്ക്. 

ഞാന്‍ ഇത്ര ഏറെ വേദനിപ്പിച്ചിട്ടും ഒടുക്കം ഒറ്റയ്ക്ക് കരഞ്ഞു നിന്നപ്പോള്‍....
                                   അവര്‍ എന്റെ തോളത്തു തട്ടിയിട്ട് പറഞ്ഞു:
"എന്താടാ ഇത് ,നിനക്ക് ഞങ്ങള്‍ ഇല്ലെ കൂടെ .."


<സുബി >

Dec 12, 2010

വരാന്ന്‍ പറഞ്ഞിട്ടു നീയ് എന്താ വരാഞ്ഞേ..?,അമ്മയ്ക്ക് കാണാന്‍ കൊതിയാവുന്നു...,

                                       വിരഹം 

ആകാശം വിട്ടു മണ്ണിലേക്ക് വീണ മഴത്തുള്ളിയുടെ 

                                                       മാറിലും,
അമ്മയെ വിട്ടു മരുഭൂവില്‍ വന്ന എന്റെ
                                                       മനസ്സിലും ,
                                           
                                                 വിരഹ വേദന.

വാടി തുടങ്ങിയ കതിര്‍ നാന്പുകള്‍ക്ക്, 
ദാഹം കൊണ്ടു വലഞ്ഞ അന്ന നാളങ്ങള്‍ക്ക്, 
                                                മഴത്തുള്ളി ഒരു ആശ്വാസമായി. 

അരവയര്‍ ഉണ്ണുന്ന അമ്മയ്ക്ക്,
കീറകുപ്പാഴമിട്ട കൂടപ്പിറപ്പിന് , 
                                                ഞാനും ഒരു ആശ്വാസമായി. 
        
            പക്ഷെ ഞാനും മഴത്തുള്ളിയും വിരഹത്തിന്റെ കൂട്ടിലാണ്, 
            പക്ഷെ ഞാനും മഴത്തുള്ളിയും വിരഹത്തിന്റെ കൂട്ടിലാണ്.

സൂര്യ കിരണങ്ങള്‍ നീരാവിയില്‍ ഏറ്റി മഴതുള്ളിയെ.. ..കൊണ്ടുപോയി,ആകാശത്തിലേക്ക് .

പക്ഷെ എനിക്കു വീമാനത്തില്‍ ഏറി  പോകാന്‍, 
                                         പാസ്പോര്‍ട്ട്‌ വേണമത്രെ,  ടിക്കെറ്റും,
                                         ലീവ് കിട്ടിലത്രെ, പകരകാരനെയും. 
                                                      
                                              ഇത്‌ കേള്‍ക്കുന്നുണ്ടോ അമ്മേ? , 
                                                      കേള്‍ക്കുന്നുണ്ടോ അമ്മേ?.

വിരഹത്തിന്റെ വേദനയിലേക്ക് ഞാന്‍ ഒരു കണ്ണുനീര്‍.. ..പൊഴിക്കാന്‍ തുടങ്ങവേ,
കണ്ണോട് പിരിയാന്‍ മടിക്കുന്ന കണ്ണുനീരിന്റെ വിരഹ വേദന ഞാന്‍ ഓര്‍ത്തു, 
                                            ഇല്ല ഞാന്‍ കരയില്ല, 
                                            ഇല്ല ഞാന്‍ കരയില്ല. 

വിതുമ്പി  വന്ന കരച്ചിലിനെ അടക്കി ഞാന്‍ ഒന്നു ചിരിച്ചു നോക്കി, 
ആഹ, എന്തു രസമാണ് ഇപ്പോള്‍ എന്നെ കാണാന്‍. 
                                          
                                          അമ്മ ഇതു കാണുന്നില്ലല്ലോ അമ്മേ , 
                                                   ഇതു കാണുന്നില്ലല്ലോ അമ്മേ .


<സുബി>

Dec 3, 2010

എന്‍റെ നൌകയുടെ പായമരം.....

         സീനിയര്‍ ബോയ്സ് ഉണ്ടാക്കുന്ന കൃത്രിമ തിരക്കിനിടയിലൂടെ പണിപെട്ട് കോളേജിന്റെ കോവണി ഇറങ്ങവേ,അറിയാതെ എന്‍റെ നോട്ടം പതിഞ്ഞത് നിന്റെ  കണ്ണുകളിലായിരുന്നു,                                                                                                                                 നട്ടുച്ചയ്ക്ക് സൂരിയനെ നോക്കിയവന്റെ കണ്ണുകള്‍ മഞ്ഞളികുന്നത് പോലെ എന്റെ  കണ്ണുകളും മഞ്ഞളിച്ചു,എവിടെ നോക്കിയാലും നിന്റെ കണ്ണുകളുടെ ശോഭ മാത്രം, 
          ആ സുന്ദര നയനങ്ങള്‍ പ്രതിഷ്ടിക്കാന്‍ ഭാഗ്യം ലഭിച്ച തിരുമുഖം ആരുടെതെന്ന് അറിയാന്‍ മനസ്സ് വല്ലാതെ വെമ്പല്‍ കൊണ്ടു.
അന്നു വൈകുന്നേരം ആദ്യമായ് ആ റോസാ പൂവ് ഞാന്‍ കണ്ടു,
          ഇരട്ട രത്നങ്ങളുടെ ശോഭയില്‍ പൂര്‍ണ ചന്ദ്രന്റെ പ്രതിബിംബം വാങ്ങിയ വെള്ളി കിണ്ണം പോലെ അവളുടെ  മുഖം വര്‍ണനങ്ങള്‍ക്ക് അതീതമായിരുന്നു,
           അന്നു മുഴുവന്‍ ഞാന്‍ ദീവാ സ്വപ്നങ്ങളുടെ പിടിയിലായിരുന്നു,മനസ്സ് അവളുടെ കണ്ണുകളും നുണകുഴ്കളും വരച്ചിട്ട പെയിന്റിംഗ് ബോര്‍ഡ്‌ പോലെ ചിത്രകാരന്റെ അടുത്ത വരയ്ക്കായ്‌ കാത്തു നിന്നു.
           ഒരു കല്യാണ ചെക്കനെ പോലെ ഒരുങ്ങി അന്നു വരെ കാണിക്കാത്ത ആവേശത്തോടെ ഞാന്‍ പിറ്റേന്ന് കോളേജില്‍  എത്തി,കോവണി പടിയുടെ വാതില്‍ക്കല്‍ കണ്ണും പറിച്ചു വെച്ച്  ഞാന്‍ കാത്തിരുന്നു, പക്ഷെ ഫസ്റ്റ് ബെല്‍ മുഴ്ങ്ങുന്നതുവരെ അവള് വന്നില്ല,കാത്തിരിപ്പിന്റെ അനന്ധത ആകാംഷയ്ക്ക് ആക്കം കൂട്ടി .
            ഫസ്റ്റ് പിരിടില്‍ ഇംഗ്ലീഷ് ക്ലാസില്‍ ഇരുന്നപ്പോള്‍ എന്റെ മനസിലുടെ കടന്നു പോയത് william shakespeare ഓ george orwell ഓ ആയിരുന്നില്ല,മറിച്ച് നിന്റെ നുണ കുഴികളും കണ്ണുകളുമായിരുന്നു.
            inter bell കാതില്‍ മുഴങ്ങിയപ്പോള്‍ സ്വപ്നങ്ങളുടെ  കൂട്ടു വിട്ടു ഞാന്‍ പുറത്തേക്ക് ഓടി, കോളേജ് മുറ്റത്തെ കിണത്തിന്റെ  മതിലില്‍, അപ്പോള്‍ രചിച്ച ഒരു ഈണവും മൂളി കോവണി ഇറങ്ങി വരുന്ന വര്‍ണ വിസ്മയങ്ങള്‍ നോക്കി ഞാനിരുന്നു,ഇപ്പോള്‍ മൂളുന്ന ഈണം mozart നെ പോലും കിടപിടിക്കുന്നതാണെന്ന് എനിക്ക് തോന്നി,ആ അഹങ്കാരം എന്റെ മൂളലിനു ശബ്ദം കൂട്ടി .
           തോഴ്മാരോട് ഒത്ത് നീരാട്ടിനു പോകുന്ന രാജകുമാരിയെ പോലെ,കൂട്ടുകരോത്ത് അവള്‍ കോവണി ഇറങ്ങി വന്നു,ഞാന്‍ പതുക്കെ എഴുന്നേല്‍റ്റു,കാന്തത്തിന്‍ അടുത്ത് വെച്ച ഇരുംമ്പണി പോലെ അവളുടെ ചലനത്തിനൊപ്പം എന്റെ തലയും  തിരിഞ്ഞു കൊണ്ടിരുന്നു.
           ജീവിതമെന്ന കടലില്‍ ഞാന്‍ എന്ന നൌകയ്ക്ക്  ഒരു പായമരം വെക്കുമെങ്കില്‍  അതു നീ ആയിരിക്കണമെന്ന് ഞാന്‍ ആശിച്ചു.....

Nov 30, 2010

എന്റെ നഷ്ടം...

അബുദാബിയുടെ നിരത്തുകളില്‍ അണയാത്ത ദീപങ്ങളുടെ നിഴല്‍ പാടുകളില്‍,
എല്ലാം ഉണ്ടായിട്ടും എന്തോ നഷ്ട്ടപെട്ടവനെ പോലെ ഞാന്‍ എന്തിനെയോ തിരയുകയാണ്.
എനിക്കറിയാം,എന്റെ  നഷ്ടം  ഈ മണല്‍ കാടുകളില്‍ തിരഞ്ഞാല്‍ കിട്ടില്ല,
കാരണം,
തറവാട്ടു വീട്ടിലെ ഇടനാഴ്യില്‍ ആരോ കൊളുത്തിയ നിലാ വിളക്കില്‍ നോക്കി ,
തന്റെ  പ്രിയതമന്റെ  കണ്ണുകള്‍ പ്രബജ്ജത്തിന്റെ  ഏതെങ്കിലും കോണില്‍ നിന്ന് ഈ നിലാവില്‍ ഉടക്കിയെങ്കില്‍ എന്നു പ്രാര്‍ത്ഥിക്കുന്ന,
എന്റെ  സുന്ദരിയുടെ ഇമവെട്ടാത്ത സുറുമ കണ്ണുകളില്‍ പതുക്കെ നിറഞ്ഞു....
....താഴേക്ക് വീണ ഒരു തുള്ളി കണ്ണുനീര്‍ അതാണ്‌ എന്റെ  നഷ്ടം .

Nov 25, 2010

വിരഹത്തിന്റ്റെ വേദന.....

                               മ്.... മ്മ      
പിരിയാന് മടിച്ചിട്ടും ,                                                                    അകലുമെന്ന്  അറിഞ്ഞിട്ടും ,മ് മ്മ...                
     ...
എന്തിനു ദൂരേക്ക് പോകാന് അനുവദിച്ചു,                
        
എന്തിനു എന്നെ വിട്ടയച്ചു.   
കൂട്ടുകൂടി വൈകിവന്ന രാവുകളില്..               
     ...
എന്നെ എതിരേറ്റ ശകാരവാക്കുകളുടെ അഭാവം,                 
          
ഇന്ന് എന്‍റെ വഴികളില്‍ മുള്ളു വിതറുന്നു.    
കര്‍ക്കിട മഴയില്‍ നനഞ്ഞു കുളിക്കുന്ന മുറ്റത്തെ റോസാചെടിക്ക്..                  
      ...
ഞാനും കൂട്ടു നിന്നപ്പോള്‍,                  
          
ഈറന് പുതയ്ക്കാന് തോര്‍ത്തുമായി അന്നു ഓടിവന്നു. 
ഇന്ന്,   
 
ജൂണിലെ പൊരിവെയിലത്ത് ചൂട് കാറ്റ് ഏറ്റു കിടക്കുന്ന ഈന്തപഴത്തിന്‍ ഒപ്പം...                                               .                     .       ....ഞാനും വിയര്‍ത്തു കുളിക്കുമ്പോ
ള്‍,     
        ഈറന് പുതയ്ക്കാന് വീട്ടിന്‍റെ വാതില്‍ക്കല്‍ ആരെയും കണ്ടില്ല.   
ഉറക്കം വരാത്ത രാവുകളില്‍ എന്നെ സുന്ദര സ്വപ്നങ്ങളുടെ സ്വര്‍ഗവാതില്‍ക്കല്‍ എത്തിക്കാന്..                                                                          .        ...മുടി ഇഴകളില്‍ മന്ത്രമോതുന്ന വിരള്‍ സ്പര്ശം,                    
            
ഇന്ന് എന്‍റെ ഉറക്കമില്ലാത്ത രാവുകള്‍ക്ക് കൂട്ടുവന്നെങ്കില്.   
പിരിയാന് മടിച്ചിട്ടും ,                                                                         
അകലുമെന്ന്  അറിഞ്ഞിട്ടും ,മ് മ്മ....                   
            
എന്തിനു ദൂരേക്ക് പോകാന് അനുവദിച്ചു,                   
            
എന്തിനു എന്നെ വിട്ടയച്ചു.