മ്.... മ്മ
പിരിയാന്‍ മടിച്ചിട്ടും , അകലുമെന്ന് അറിഞ്ഞിട്ടും ,മ് മ്മ...
...എന്തിനു ദൂരേക്ക് പോകാന്‍ അനുവദിച്ചു,
എന്തിനു എന്നെ വിട്ടയച്ചു.
കൂട്ടുകൂടി വൈകിവന്ന രാവുകളില്‍..
...എന്നെ എതിരേറ്റ ശകാരവാക്കുകളുടെ അഭാവം,
ഇന്ന് എന്റെ വഴികളില്‍ മുള്ളു വിതറുന്നു.
കര്‍ക്കിട മഴയില്‍ നനഞ്ഞു കുളിക്കുന്ന മുറ്റത്തെ റോസാചെടിക്ക്..
...ഞാനും കൂട്ടു നിന്നപ്പോള്‍,
ഈറന്‍ പുതയ്ക്കാന്‍ തോര്‍ത്തുമായി അന്നു ഓടിവന്നു.
ഇന്ന്,
ജൂണിലെ പൊരിവെയിലത്ത് ചൂട് കാറ്റ് ഏറ്റു കിടക്കുന്ന ഈന്തപഴത്തിന് ഒപ്പം... . . ....ഞാനും വിയര്‍ത്തു കുളിക്കുമ്പോള്‍,
ഈറന്‍ പുതയ്ക്കാന്‍ വീട്ടിന്റെ വാതില്ക്കല് ആരെയും കണ്ടില്ല.
ഉറക്കം വരാത്ത രാവുകളില്‍ എന്നെ സുന്ദര സ്വപ്നങ്ങളുടെ സ്വര്ഗവാതില്ക്കല് എത്തിക്കാന്‍.. . ...മുടി ഇഴകളില്‍ മന്ത്രമോതുന്ന ആ വിരള് സ്പര്‍ശം,
ഇന്ന് എന്റെ ഉറക്കമില്ലാത്ത രാവുകള്‍ക്ക് കൂട്ടുവന്നെങ്കില്.
പിരിയാന്‍ മടിച്ചിട്ടും ,
അകലുമെന്ന് അറിഞ്ഞിട്ടും ,മ് മ്മ....
എന്തിനു ദൂരേക്ക് പോകാന്‍ അനുവദിച്ചു,

No comments:
Post a Comment