Dec 18, 2010

നീ പിരിഞ്ഞതില്‍ പിന്നെ.....

നീയാണ് എനിക്ക് മറ്റെല്ലാത്തിലും വലുതെന്നു പറഞ്ഞപ്പോള്‍,
                                    ഞാന്‍ എന്റെ അമ്മയെ വേദനിപ്പിച്ചു. 
നിന്റെ പേരെഴുതാന്‍ ബ്ലേഡ് കൊണ്ട്  മുറിച്ചപ്പോള്‍,
                                    ഞാന്‍ എന്റെ കൈ വെള്ളയെയും വേദനിപ്പിച്ചു.
നിന്റെയും എന്റെയും പേര് കൊത്തിവെക്കാന്‍,
                                    ഞാന്‍ മുറ്റത്തെ മാവിനേയും വേദനിപ്പിച്ചു. 
നിന്നോടത്ത്  കൂടാന്‍ അവരെ പിരിഞ്ഞപ്പോള്‍, 
                                    ഞാന്‍ എന്റെ കൂട്ടുകാരെയും വേദനിപ്പിച്ചു. 
നിന്നെ കാണുന്നതും മിണ്ടുന്നതും വിലക്കിയത് അനുസരിക്കാതിരുന്നപ്പോള്‍,
                                   ഞാന്‍ എന്റെ കാരനവന്മാരെയും വേദനിപ്പിച്ചു. 
നിന്റെ കൂടെ കറങ്ങി നടന്നു എന്റെ പഠിത്തം മറന്നപ്പോള്‍, 
                                   ഞാന്‍ എന്റെ അച്ചനെയും വേദനിപ്പിച്ചു. 

പക്ഷെ,നീ നല്ലവളായിരുന്നു,നീ ആരെയും വേദനിപ്പിച്ചില്ല ,
                                  എന്നെ അല്ലാതെ..., 
                                  എന്നെ മാത്രമല്ലാതെ. 

ഇന്ന്,നീ പിരിഞ്ഞതില്‍  പിന്നെ ഞാന്‍ അറിഞ്ഞു.

നീ പ്രണയമെന്നു പറഞ്ഞു പകര്‍ന്ന സ്നേഹത്തെകാള്‍ ആഴമുണ്ടായിരുന്നു, 
                                    അവരുടെ സ്നേഹത്തിന്‍.
നീ തേനെന്നു പറഞ്ഞു തന്ന ച്ചുംബനത്തെക്കാള്‍ മധുരമായിരുന്നു, 
                                    അവരുടെ തലോടലിനു. 
നീ എന്നെ പിരിഞ്ഞപ്പോള്‍ വാര്‍ത്തെന്നു പറയുന്ന കണ്ണീരിനേക്കാള്‍ ചൂടുണ്ടായിരുന്നു,
                                   അവരുടെ നെഞ്ചിലെ നോവുകള്‍ക്ക്. 

ഞാന്‍ ഇത്ര ഏറെ വേദനിപ്പിച്ചിട്ടും ഒടുക്കം ഒറ്റയ്ക്ക് കരഞ്ഞു നിന്നപ്പോള്‍....
                                   അവര്‍ എന്റെ തോളത്തു തട്ടിയിട്ട് പറഞ്ഞു:
"എന്താടാ ഇത് ,നിനക്ക് ഞങ്ങള്‍ ഇല്ലെ കൂടെ .."


<സുബി >

13 comments:

  1. നഷ്ട്ട പ്രണയത്തിന്റെ നോവ് മനസ്സില്‍ കോണുകളില്‍ കുത്തുന്നുണ്ടോ....,
    ഉണ്ടെങ്കില്‍,ഇതു ചിലപ്പോള്‍ നിങ്ങള്‍ കേള്‍ക്കാതെ പോയ നിങ്ങളുടെ മനസിന്റെ ഏറ്റു പറച്ചിലാവാം.

    അഭിപ്രായങ്ങളും ,തിരുത്തലുകളും,അനുഭവങ്ങളും പ്രതീക്ഷിക്കുന്നു..

    ReplyDelete
  2. സുന്ദരമായ വരികള്‍. നല്ല അവതരണം.
    അക്ഷരതെറ്റുകള്‍ ശ്രദ്ധിച്ചാല്‍ മാറ്റാവുന്നതല്ലെയുള്ളൂ സുബൈര്‍.

    ReplyDelete
  3. ബ്ലോഗ്‌ അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യ് . അപ്പോഴേ വായനക്കാര്‍ വരൂ
    http://www.cyberjalakam.com/aggr/register.php

    ReplyDelete
  4. എന്താടാ ഇത് ,നിനക്ക് ഞങ്ങള്‍ ഇല്ലെ കൂടെ ..

    ReplyDelete
  5. @ചെറുവാടി,റ്റോംസ്‌ ,jayarajmurukkumpuzha:നന്ദി,ഈ പിന്തുണ വീണ്ടും പ്രതീക്ഷിക്കുന്നു ..,

    ReplyDelete
  6. haay naattukaaraa,kandathil santhosham..nalla kavitha!

    ReplyDelete
  7. @jazmikkutty:സന്തോഷം,ഇവിടെക്‌ എത്തി നോക്കിയതില്‍ നന്ദിയുണ്ട്.വല്ല പോയും ഇതുവഴി വരുമല്ലോ??.

    ReplyDelete
  8. പ്രേമിക്കുമ്പോള്‍ ഇതൊന്നും ഓര്‍ക്കാന്‍ നേരം കാണില്ല. :)
    എഴുത്ത്‌ നന്നായി. ആശംസകള്‍ . ഇനിയും വരാം

    NB: remove the word verification before commenting

    ReplyDelete
  9. നന്നായിരിക്കുന്നു..

    ReplyDelete
  10. Subi,

    Wonderful...!!! The other side of coin. Go on...

    God Bless You..!!!

    Ali Kovvaprath

    ReplyDelete